കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു 2 പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നു
മണാലി: അഞ്ച് പേര് ചേര്ന്ന് പ്ലസ് ടു വിദ്യാര്ത്ഥിനിയെ മൂന്ന് ദിവസത്തോളം തടഞ്ഞുവച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ജൂണ് 17നാണ് പെണ്കുട്ടിയെ സംഘം തട്ടിയെടുത്തത്. അന്നുതന്നെ കുട്ടിയുടെ ബന്ധുക്കള് പൊലീസില് പരാതി നല്കിയിരുന്നു.
തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില് ജൂണ് 20നാണ് അവശനിലയിലായ പെണ്കുട്ടിയെയും സംഘത്തിലെ മൂന്ന് പേരെയും കണ്ടെത്തിയത്. സംഭവം ആദ്യം തുറന്നുപറയാന് സംഘം മടിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില് പെണ്കുട്ടിയെ ബലാത്സംഗം ചെയ്തതായി ഇവര് സമ്മതിച്ചു.
അറസ്റ്റിലായ മൂന്ന് പേര് പഞ്ചാബ് സ്വദേശികളാണ്. രണ്ട് പേര് മണാലിയില് നിന്നുതന്നെ ഉള്ളവരാണ്. എന്നാല് ഇവരെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല. പെണ്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഒളിവിലായ രണ്ട് പേര്ക്കായി പൊലീസ് തെരച്ചില് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
