Asianet News MalayalamAsianet News Malayalam

എത്രത്തോളം ചെളി വാരിയെറിയുന്നുവോ അത്രത്തോളം താമര വിരിയും: കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മോദി

 125 വർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു പാർട്ടിക്ക് സഖ്യകക്ഷികളോട് ലയനത്തിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും മോദി തുറന്നടിച്ചു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
 

pm attack congress if they sling mud them more lotus will bloom
Author
Delhi, First Published Sep 25, 2018, 5:41 PM IST

ദില്ലി: വികസനത്തെക്കുറിച്ച് സംവാദം നടത്തുന്നതിൽ പരാജയം സമ്മതിച്ച് കോൺ​ഗ്രസ് ചെളി വാരിയെറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ എത്രത്തോളം ശക്തിയിൽ ചെളി വാരിയെറിയുന്നുവോ അത്രയും ആഴത്തിൽ താമര വിരിയുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. റഫേൽ വിമാന ഇടപാടിലെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേയാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്. 125 വർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു പാർട്ടിക്ക് സഖ്യകക്ഷികളോട് ലയനത്തിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും മോദി തുറന്നടിച്ചു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

സഖ്യകക്ഷികൾ ഉണ്ടായാലും കോൺ​ഗ്രസിന് വിജയം അസാധ്യമാണ്. സാമൂഹ്യ നീതിയിലാണ് തന്റെ സർക്കാർ വിശ്വസിക്കുന്നത്. എല്ലാവരുടെയും വികസനവും എല്ലാവരുടെയും സഹകരവുമാണ് താൻ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺ​​ഗ്രസ് എത്രത്തോളം വിമർശിക്കുന്നുവോ അത്രയും വേ​ഗത്തിലായിരിക്കും താമര വിരിയുക. ബിജെപി അധ്യക്ഷൻ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവർ റാലിയിൽ പ്രസം​ഗിച്ചു. 

Follow Us:
Download App:
  • android
  • ios