പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി റുവാണ്ടയ്ക്ക് ഇന്ത്യ 200 പശുക്കളെ സമ്മാനമായി നല്‍കി

റുവ: ലോകത്തിന്‍റെ എല്ലാ മേഖലകളിലും സാന്നിധ്യമുളള പ്രവാസി സമൂഹമാണ് ഇന്ത്യയുടെ സന്ദേശ വാഹകരെന്ന് പ്രധാനമന്ത്രി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ സന്ദര്‍ശവേളയിലാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ പങ്ക് വളരെ വാലുതാണെന്ന് പ്രസിഡന്‍റ് പോള്‍ കാഗ്മെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആഫ്രിക്കയിലെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പ്രതിരോധം, വ്യാപാരം, കാര്‍ഷിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. റുവാണ്ടയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ വേണമെന്ന പ്രവാസികളുടെ ആവശ്യ പ്രധാനമന്ത്രി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി റുവാണ്ടയ്ക്ക് ഇന്ത്യ 200 പശുക്കളെ സമ്മാനമായി നല്‍കി.