ദില്ലി: ഗൊരഖ്പൂര്‍ ദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണ് രാജ്യം. കുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.
എല്ലാവർക്കും തുല്യ അവസരമുള്ള നവഭാരതമാണ് സർക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. പാകിസ്ഥാനെതിരായ ആക്രമണം അതിന് കാരണമായി. കശ്മീരിലെ യുവാക്കൾ മുഖ്യധാരയിലേക്ക് വരണം. ജനാധിപത്യം അവര്‍ക്കുള്ളതാണെന്നും വെടിയുണ്ടകള്‍ കൊണ്ട് തീവ്രവാദം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
