കുമാരസ്വാമിക്ക് പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച്
ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദി ചലഞ്ച് ചെയ്തത് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ. ചലഞ്ച് ചെയ്തത് മണിക്കൂറുകള്‍ക്കുള്ളില്‍ കുമാരസ്വാമിയുടെ മറുപടി വന്നു. തന്‍റെ ആരോഗ്യത്തെക്കുറിച്ച് താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി.
ഫിറ്റ്നസ് വളരെ പ്രാധാന്യമുള്ളതാണ് താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട് എന്നാല്‍ കര്‍ണ്ണാടകയുടെ വികസനത്തിനും ഫിറ്റ്നസിനുമാണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അതിനായി താങ്കളുടെ എല്ലാ പ്രോത്സാഹനവും ആവശ്യപ്പെടുന്നതായും കുമാരസ്വാമി മറുപടിയായി ട്വീറ്റ് ചെയ്തു.
ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ചലഞ്ച് ഏറ്റെടുത്ത മോദി രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ദിവസേനയുള്ള വ്യായാമമുറകളും യോഗയും പങ്കുവെച്ചിരുന്നു. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് തന്‍റെ വ്യായാമമെന്നും ട്വീറ്റിലൂണ്ട്.
