അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്‍ലറുടെ പേരിലുള്ള പുരസ്കാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അധികൃതര്‍ കെെമാറിയത്

ദില്ലി: പ്രഥമ ഫിലിപ് കോട്‍ലര്‍ പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മികച്ച രാഷ്ട്ര നേതാവിന് നല്‍കുന്ന അംഗീകാരമാണ് മോദിയെ തേടി എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ ഭാരത് തുടങ്ങിയവ പരിഗണിച്ചാണ് മോദിക്ക് പുരസ്കാരം ലഭിച്ചത്.

അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്‍ലറുടെ പേരിലുള്ള പുരസ്കാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അധികൃതര്‍ കെെമാറിയത്. ആധൂനിക മാര്‍ക്കറ്റിംഗിന്‍റെ പിതാവെന്നാണ് കോട്‍ലര്‍ അറിയപ്പെടുന്നത്. രാജ്യത്തിന് നല്‍കിയ മഹത്തായ സേവനങ്ങള്‍ക്കാണ് പുരസ്കാരം മോദിക്ക് ലഭിച്ചത്.