ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള  വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തിരഞ്ഞെടുപ്പ്  കമ്മിഷന്‍റെ  കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മന്‍ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു . ഹിമാചൽ പ്രദേശിൽ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നു . ബംഗാളിൽ ബി.ജെ.പി കൂടുതൽ സീറ്റ് ഉന്നമിടുന്നതിനിടെ നേതാജിയുടെയും ടാഗോറിന്‍റെ സംഭാവനകളെയും  മന്‍ കീ ബാത്തിൽ  മോദി പ്രത്യേകം എടുത്തുപറഞ്ഞു