നവ മാധ്യമങ്ങള്‍ വഴി 'അഴുക്ക്' പ്രചരിപ്പിക്കരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും ഇതിനായി സ്വയം തയ്യാറെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ദില്ലി: നവ മാധ്യമങ്ങള്‍ വഴി 'അഴുക്ക്' പ്രചരിപ്പിക്കരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും ഇതിനായി സ്വയം തയ്യാറെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ലോക്സഭാ നിയോജക മണ്ഡലമായ വാരണാസിയിലെ പാർട്ടി പ്രവര്‍ത്തകരുമായി വീഡിയോ ഇന്ററാക്ഷന്‍ നടത്തുകയായിരുന്നു അദ്ദേഹം.
ഈയിടെയായി ജനങ്ങളുടെ ഇടയില്‍ തെറ്റായ കുറെ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതു മൂലം ഉണ്ടാകുന്ന ആപത്തുകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം പ്രവണതകൾ നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വഛ് ഭാരത് അഭിയാനിലൂടെ ഓർമ്മപ്പെടുത്തുന്നത് രാജ്യം ശുചിയാക്കുന്നതോടൊപ്പം ജനങ്ങളുടെ മനസ്സും ശുചിയാക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റായ രീതിയിലുള്ള സംസാരത്തിലൂടെയും ഭാഷയിലൂടെയും പലപ്പോഴും പാര്‍ട്ടികളുടെ ഇടയില്‍ വിള്ളലുണ്ടാക്കാന്‍ ഉപയോക്താക്കൾ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരെ. രാജ്യത്തിന്റെ മുഖച്ഛായ ഉയർത്തി പിടിക്കുന്ന വീഡിയോകളും സന്ദേശങ്ങളും പങ്കുവെക്കുന്നതിൽ വ്യാപൃതരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം ചരിത്രപരമായ പുരോഗതിക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും സ്‌കൂളുകളിലെല്ലാം ശൗചാലയങ്ങളും ഉണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മൊബൈലുകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
