ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ന് ജർമനിയിൽ എത്തുന്ന പ്രധാനമന്ത്രി ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും, ഭീകരവാദത്തിനെതിരായ യോജിച്ച പോരാട്ടവും ചർച്ചയാകും. ഈ മാസം 31ന്, സ്പെയിനിൽ എത്തുന്ന മോദി, പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച നടത്തും.
ജൂൺ ഒന്നിന്, സെന്‍റ് പീറ്റേഴ്സ്ബർഗിൽ പതിനെട്ടാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും. ജൂൺ രണ്ടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
