ഉച്ചയ്ക്ക് 12.30ന് ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടലില്‍ വ്യവസായ സംരഭകരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, റോഡുകള്‍, വിമാനത്താവളം, തുറമുഖം റെയില്‍വേ തുടങ്ങിയ അടിസ്ഥാന വികസന മേഖലകള്‍ക്കു പുറമെ പെട്രോകെമിക്കല്‍സ്, രാസവളം, വിനോദസഞ്ചാരം കൃഷി തുടങ്ങിയ മേഖലകളിലെയും നിക്ഷേപ സാധ്യതകളാണ് ഇന്ത്യ ഖത്തറിനു മുന്നാകെ വെയ്ക്കുക. ഖത്തര്‍ കമ്പനികളുമായി യോജിച്ച് ഇന്ത്യ ഖത്തരി സംയുക്ത സംരഭങ്ങള്‍ക്കുള്ള ചര്‍ച്ചകളും തുടങ്ങിവെക്കും. ഉച്ചകഴിഞ്ഞ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുള്ള സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. കള്ളപ്പണം വെള്ളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസഹായം തടയല്‍, തുടങ്ങിയവയില്‍ യുവജനകായിക മേഖലകളിലും പരസ്പരം സഹകരിക്കുന്ന കരാറുകളില്‍ ഇരി രാജ്യങ്ങളും ഒപ്പുവെക്കും. ഖത്തറുമായുള്ള നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം യുഎഇ മാതൃകയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇരു രാജ്യങ്ങളും സംയുക്ത നിധി രൂപീകരിക്കാനുള്ള ചര്‍ച്ചകളും നടന്നേക്കുമെന്നാണ് സൂചന. വൈകുന്നേരം ഷെറാട്ടണില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹവുമായി നരേന്ദമോദി സംവദിക്കും. സുരക്ഷാ കാരണങ്ങാല്‍ ദുബായില്‍ നടത്തിയതുപോലുള്ള പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ രണ്ടുദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി 8മണിക്ക് പ്രധാനമന്ത്രി സ്വീറ്റ്സര്ലന്റിലേക്ക് യാത്രതിരിക്കും.
പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി ഇന്നു കൂടിക്കാഴ്ച നടത്തും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
