തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചു. കന്യാകുമാരിയില്‍ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ഓഖി ദുരിതാശ്വാസത്തിനായി 4047 കോടി രൂപ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

കന്യാകുമാരിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നാലു മണിയോടെ പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാകും മോദി ഓഖി ബാധിതരുമായി കൂടിക്കാഴ്ച നടത്തുക. വൈകുന്നേരം ആറുമണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി കെഎം എബ്രഹാം റവന്യു മന്ത്രി എന്നിവര്‍ പങ്കെടുക്കും. ഏഴുമണിയോടെ പ്രധാനമന്ത്രി തിരിച്ചുപോകും.