ഉത്തർപ്രദേശിലെ പ്രയാ​ഗ്രാജിലെ കുംഭമേള സന്ദർശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി ആദരിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകിയത്.  

ദില്ലി: ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പ്രയാ​ഗ്രാജിലെ കുംഭമേള സന്ദർശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി ആദരിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകിയത്.

കുംഭമേള ‘സ്വഛ്‌ കുംഭ് ‘ ആകുന്നതിൽ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നിട്ടും കുംഭ മേള നഗരിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു. സ്വച്ഛ് കുംഭയിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു. 

Scroll to load tweet…

ഇന്ത്യൻ എയർഫോർസിന്റെ വിമാനത്തിൽ പ്രയാഗിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. ഗോരഖ്പൂരിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമാണ് മോദി പ്രയാ​ഗ്രാജിലെത്തിയത്.

Scroll to load tweet…