പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കഴിഞ്ഞ ജന്മദിനത്തില്‍ ലാഹോറിലേക്ക് ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരേയും വിസ്മയിപ്പിച്ചത്. നേരിട്ട് നവാസ് ഷെരീഫിന് ജന്മദിനാശംസ നേരുകയും അദേഹത്തിന്റെ പേരക്കുട്ടിയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്താണ് അന്ന് പ്രധാനമന്ത്രി മടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഉണര്‍വ്വ് വന്നതായി എല്ലാവരും കരുതി.
എന്നാല്‍ ജനുവരിയിലെ പത്താന്‍കോട്ട് ഭീകരാക്രമണവും തുടര്‍ന്ന് നടന്ന നിരവധി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ത്തു.ഇന്ത്യയുടെ മിന്നലാക്രമണത്തോടെ സംഘര്‍ഷം രൂക്ഷമായി.ഐക്യരാഷ്ട്ര സഭയിലും സാര്‍ക്ക് ഉച്ചകോടിയും,അവസാനം ഹാര്‍ട്ട് ഓഫ് ഏഷ്യാ സമ്മേളനത്തിലും പാകിസ്ഥാനേയും ഭീകരവാദത്തേയും രൂക്ഷമായി ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു.പാകിസ്ഥാനും ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിരോധിച്ചു.
67ാം ജന്മദിനം ആഘോഷിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പരസ്യമായി പ്രധാനമന്ത്രി ആശസകള്‍ നേര്‍ന്നത് വിദേശകാര്യ വിദഗ്ധരെ വിസ്മയിപ്പിച്ചു..നവാസ് ഷെരീഫിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോഴും ഉന്നതതല ബന്ധം നിലനിര്‍ത്താനാണ് നരേന്ദ്രമോദിയുടെ ശ്രമം. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്കുള്ള എല്ലാവഴിയും അടക്കേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്ന സൂചനയും ഇത് തരുന്നു..
