പ്രളയക്കെടുതിയിലായ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുത്ത ശേഷം അദ്ദേഹം ദില്ലിയിൽ നിന്നും പുറപ്പെട്ടു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി. 

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുത്ത ശേഷം അദ്ദേഹം ദില്ലിയിൽ നിന്നും പുറപ്പെട്ടു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാത്രി 10. 50നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം രാവിലെ നേവൽബേസിൽനിന്നും ഹെലികോപ്ടറിൽ സന്ദർശനം തുടങ്ങൂം. പ്രളയ ബാധിത പ്രേദശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തു. 

രണ്ടര മണിക്കൂർ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പത്തരയോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.