വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് വൈകുന്നേരം 4.45ഓടെ പ്രധാനമന്ത്രി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം കോഴിക്കോട്ടെ വിക്രം മൈതാനത്തിലേക്ക് പോകും. അവിടെ നിന്ന് കാറില്‍ ബീച്ചിലെ സമ്മേളന വേദിയിലെത്തും. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.