ദില്ലി: ദില്ലി മെട്രോ കോര്‍പ്പറേഷന്‍റെ ഡ്രൈവറില്ലാ മെട്രോയുടെയും മജന്തലൈൻ പാതയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ഉത്തര്‍പ്രദേശിനേയും ദില്ലിയേയും ബന്ധിപ്പിക്കുന്ന മജന്ത ലൈൻ മെട്രോ പാതയ്ക്കായി ദില്ലി-യുപി സര്‍ക്കാരുകൾ സംയുക്തമായാണ് പണം മുടക്കിയത്. നോയിഡ‍യിലാണ് ഫ്ലാഗ് ഓഫ്. ചടങ്ങിലേക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ക്ഷണമില്ല. അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നുണ്ട്.