ഇതിനു ശേഷം ഖത്തറിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഖത്തർ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. ഖത്തറിൽ നിന്ന് സ്വിറ്റ്സർലന്റിലേക്ക് പോകുന്ന പ്രധാനമന്ത്രി സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നവരെ കുറിച്ച് വിവരം കിട്ടുന്നതിനുള്ള കരാറിൽ ഒപ്പു വയ്ക്കും. ഏഴിന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യും. മെക്സിക്കോ കൂടി സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.