അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് അടുത്ത മാസം ഏഴ്, എട്ട് തീയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കും. ഇരു രാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള ഉഭയക്ഷി ചര്‍ച്ചകളില്‍ വാണിജ്യം, പ്രതിരോധം, ഊജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസ്സില്‍ നടക്കുന്ന സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും മോദിക്ക് ക്ഷണമുണ്ട്. അമേരിക്കയില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ തലവന്മാരുമായും മോദി കൂടിക്കാഴ്ച്ച നടത്തും.