ദില്ലി: പുതിയ ഇന്ത്യ വിഐപികളുടേതല്ല എല്ലാവരും പ്രധാനപ്പെട്ടവരാണെന്നതിന്റെ ചുരുക്ക രൂപമായ ഇപിഐയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിച്ചതിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. മെയ് ദിനത്തില്‍ ബി ആര്‍ അംബേദ്കറിനേയും തൊഴിലാളി ക്ഷേമത്തിന് വേണ്ടി അംബേദ്കര്‍ നല്‍കിയ സംഭാവനകളേയും സ്മരിക്കണം. അടുത്തമാസം അഞ്ചിന് പാകിസ്ഥാന്‍ ഒഴികെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ച സൗത്ത് ഏഷ്യ ഉപഗ്രഹം വിക്ഷേപിക്കും. അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യകള്‍ അഭ്യസിക്കണം. യാത്ര ചെയ്യണം. വേനലില്‍ പക്ഷികള്‍ക്കായി മേല്‍ക്കൂരകളില്‍ വെള്ളം വയ്ക്കുന്ന കുട്ടികളേയും ഭക്ഷണം പാഴാക്കാതിരിക്കാന്‍ യുവാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ അഭിനന്ദിച്ചു.