ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അനുമതി നിഷേധിച്ചു. റേഷൻ വിതരണത്തെപ്പറ്റി ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. എന്നാൽ ആവശ്യമെങ്കിൽ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനുമായി ച‍ർച്ച നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയായിരുന്നു. ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കുന്നത്.