Asianet News MalayalamAsianet News Malayalam

പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രിൻസിപ്പാളിനെതിരെ പോക്സോ ചുമത്തി

പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ സ്കൂൾ പ്രിൻസിപ്പൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കാസർഗോട്ടെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പളിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

pocso case against school principal for rape attempt
Author
Kasaragod, First Published Jan 21, 2019, 11:38 PM IST

കാസർഗോഡ്: പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ സ്കൂൾ പ്രിൻസിപ്പൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കാസർഗോട്ടെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പളിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

കഴിഞ്ഞ ഒക്ടോബർ 31 നാണ് സ്വകാര്യ സ്കൂളിൽ നിന്നും പഠനയാത്ര പോയത്. ഇതിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പഠനയാത്രയിൽ കൂടെ ഉണ്ടായിരുന്ന അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കാസർഗോട്ടെ മലയോരമേഖലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൾക്കെതിരെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി പരാതി നൽകിയത്. 

കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കാസർഗോഡ് പൊലീസിലെ വനിതാ സെൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മജിസ്ട്രേറ്റിന്‍റെ മുന്നിൽ നൽകിയ മൊഴിയിൽ പെൺകുട്ടി അധ്യാപകന്‍റെ പേര് വെളുപ്പെടുത്തിയിട്ടുണ്ട്. വെള്ളരിക്കുണ്ട് സി ഐക്കാണ് കേസിൽ അന്വേഷണ ചുമതല.

Follow Us:
Download App:
  • android
  • ios