രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് എസിപിയെ തൃശൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തോക്കുചൂണ്ടിയിട്ടില്ലെന്നും വാക്കുതര്‍ക്കത്തിനിടെ എസിപിയ്ക്ക് രക്തസമ്മര്‍ദ്ദം അനുഭവപ്പെടുകയായിരുന്നുവെന്ന വിശദീകരണവുമായി കമ്മീഷണര്‍ രംഗത്തെത്തി.
തൃശൂരിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചര്‍ച്ച ചെയ്യാനായി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ക്യാംപ് ഓഫീസില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം. എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നല്‍കുന്നതിനെച്ചൊല്ലി കമ്മീഷ്ണര്‍ ഹിമേന്ദ്രനാഥും എസിപി എം.കെ കുര്യച്ചനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കമ്മീഷണര്‍ തൊക്കുചൂണ്ടിയെന്നാണ് ആക്ഷേപം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എസിപിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തോക്കു ചൂണ്ടിയിട്ടില്ലെന്നും സംസാരത്തിനിടെ എസിപിയ്ക്ക് രക്ത സമ്മര്‍ദ്ദം ഉണ്ടാവുകയായിരുന്നെന്നുമാണ് സിറ്റി പൊലീസ് കമ്മീഷ്ണറുടെ വിശദീകരണം.
തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുര്യച്ചന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ചോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് ഉന്നതതല അന്വേഷണം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേസെടുക്കാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും സൂചനയുണ്ട്.
