ജനങ്ങള്‍ക്ക് ഇനി പരാതികള്‍ മൊബൈലിലൂടെയും പൊലീസിനെ അറിയിക്കാം. കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരള പൊലീസ് കുടുതല്‍ ഹൈടെക്ക് ആകുന്നു. ബിഎസ്എന്‍എല്ലുമായി സഹകരിച്ച് സേനയിലെ 51,000 അംഗങ്ങള്‍ക്ക് ഫ്രീ സിം കാര്‍ഡ് നല്‍കുന്ന സംഹിത പദ്ധതി. ഡിജിറ്റല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഹാക്കേഴ്‌സ് യുണിറ്റും തയ്യാറാകുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് വര്ഷത്തിനുള്ളില്‍ 300 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കൊണ്ട് കാക്കി ഹാറ്റ്സ് എന്ന പേരില്‍ പ്രത്യേക ഹാക്കിംഗ് സെല്‍ രൂപീകരിക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സേനയിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ സഹിതമുള്ള രേഖകളും അടങ്ങുന്ന ചിപ്പ് ഘടിപ്പിച്ച പുത്തന്‍ ഐഡി കാര്‍ഡുകളും പുറത്തിറക്കി.
ന്യൂജെന്‍ മാതൃകയിലേക്ക് മാറുമ്പോഴും ജനമൈത്രി പൊലീസെന്ന് ഖ്യാതിക്ക് കോട്ടം വരുത്തരുത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
