കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കാവ്യയെ കഴിഞ്ഞ ദിവസം ആറുമണിക്കൂറോളം പൊീസ് ചോദ്യം ചെയ്തിരുന്നു.

ഈ ചോദ്യംചെയ്യലിലെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു . സുനിൽകുമാറിനെ മുൻ പരിചയമില്ലെന്നാണ് കാവ്യയുടെ മൊഴി . ദിലീപിന്റെ ദാമ്പത്യം തകർന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കാവ്യ ആദ്യം ഒഴിഞ്ഞുമാറിയെന്നാണ് സൂചന.

എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ  ദിലീപിന്‍റെ ആലുവ പരവൂർ കവലയിലെ വീട്ടിലെത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ. നടിയുടെ ദൃശ്യം പകർത്തിയ മെമ്മറികാർഡ് കാവ്യയുടെ  സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിലിന്‍റെ മൊഴി.

ഉച്ചയോടെ എത്തിയ സംഘം അ‌ഞ്ച് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തു. സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് താൻ കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിൽ കുമാർ പോലീസിന് നൽകിയ മൊഴി.

എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നൽകി. സുനിൽ ലക്ഷ്യയിലെത്തിയതിന്‍റെ ദൃശ്യങ്ങളക്കം കാണിച്ചായിരുന്നു ചോദ്യം ചെയ്യലില്‍ കാണിച്ചെന്നാണ് അറിയുന്നത്.

ഗൂഢാലോചനയിൽ ജയിലിൽ കഴിയുന്ന  കാവ്യയുടെ ഭർത്താവ് ദിലീപിന്‍റെ ആദ്യ വിവാഹ ബന്ധം തകർന്നതിന്‍റെ കാരണങ്ങളും ഇതിൽ ആക്രമിക്കപ്പെട്ട നടിക്ക് ഏതെങ്കിലും പങ്കുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് ചോദിച്ചു. താനും ദിലീപുമായുള്ള ബന്ധം നടിക്ക് അറിയിമായിരുന്നുവെന്നും ഇതിന്‍റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടി സമ്മതിച്ചതായും അറിയുന്നു. നേരത്തെ ഇത്തരം ബന്ധം നിഷേധിക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ദിലീപിനെ സംബന്ധിച്ച് ഈ മൊഴി നിര്‍ണ്ണായകമാണ്.