ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ പരാമർശത്തില്‍ വീഡിയോ പരിശോധിക്കാൻ ഡിജിപിയുടെ നിർദ്ദേശം. കോട്ടയം എസ് പിക്കാണ് നിർദ്ദേശം. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിഗണിക്കുന്നത്.
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ പരാമർശത്തില്‍ വീഡിയോ പരിശോധിക്കാൻ ഡിജിപിയുടെ നിർദ്ദേശം. കോട്ടയം എസ് പിക്കാണ് നിർദ്ദേശം. പരാതിക്കാരിയെ അപമാനിക്കുന്ന പരാമർശങ്ങൾ പരിശോധിച്ച് സ്വമേധയാ കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിഗണിക്കുന്നത്.
പി.സി.ജോര്‍ജ് കോട്ടയത്തുനടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. തിരുവസ്ത്രത്തിന് ഇനി കന്യാസ്ത്രീ യോഗ്യയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
