തൃശൂര്‍: പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത് ചെയ്ത വിനായകന്റെ മരണത്തില്‍ പുതിയ വാദവുമായി പോലീസ്. വിനായകന്റെ അച്ഛനെ പ്രതിക്കൂട്ടിലാക്കിയാണ് പോലീസിന്റെ പുതിയ നീക്കം. വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്. പോലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പാവറട്ടി പോലീസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
പാവറട്ടി സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവ സമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്‌ഐ നല്‍കിയ മൊഴി. ജൂലൈ 17 നാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റേദിവസം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
പോലീസിന്റെ മര്‍ദ്ദനമാണ് വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത് വെളിപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ കേസ് ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
