Asianet News MalayalamAsianet News Malayalam

പുതുവൈപ്പിലെ സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന വാദവുമായി പൊലീസ്

police alleges terrorists behind puthuvyp protest
Author
First Published Jun 19, 2017, 10:35 AM IST

കൊച്ചി: പുതുവൈപ്പിലെ എല്‍.പി.ജി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായതിന് പിന്നാലെയാണ് ഇന്ന് പുതിയ വാദവുമായി എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് രംഗത്തെത്തിയത്.

സമരത്തിന് പിന്നില്‍ ചില തീവ്രവാദി ഗ്രൂപ്പുകളുണ്ട്. അവരുമായി ബന്ധമുള്ള ചിലരെ സമരക്കാര്‍ക്കിടയില്‍ കണ്ടിട്ടുണ്ട്. പ്രദേശത്തെ സ്ത്രീകള്‍ മാത്രം ഇത്ര വലിയ ഒരു സമരം നടത്തുമെന്ന് കരുതുന്നില്ല. പല തരത്തിലുള്ള പ്രേരണകള്‍ ഇതിന് പിന്നിലുണ്ടെന്നും ഇത്തരത്തില്‍ ചിലരെ അറിയാമെന്നും എസ്.പി പറഞ്ഞു. ഇന്ന് രാവിലെ ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീകളെ പൊലീസുകാര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും എസ്.പി നിഷേധിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായതാണെന്നും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച ഇവര്‍ തിരികെ പോകാതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമാണ് എസ്.പി പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസിന്റെ ആരോപണം സമരസമിതി പ്രവര്‍ത്തകരും തള്ളി.

Follow Us:
Download App:
  • android
  • ios