കോഴിക്കോട്:  കോഴിക്കോട്ടെ ബീച്ചാശുപത്രിയിലെ  പ്രധാന മയക്കുമരുന്ന്  വില്പനക്കാരന്‍ ആലി മോന്‍   അടക്കം 2 പേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടി.  ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിനെത്തുടര്‍‍ന്നാണ് നടപടി.ഇതിനിടെ  ബീച്ചാശുപത്രിപരിസരത്ത് മയക്കുമരുന്ന് വിറ്റ മറ്റ് 2 പേരെ മോഷണക്കേസില്‍ പോലീസ് പിടികൂടി. ബീച്ചാശുപത്രിയില്‍ മയക്കുമരുന്ന് മാഫിയയെ തടയാന്‍ സ്ഥിരമായി  പോലീസിനെ വിന്യസിക്കാനും തീരുമാനമായി.