കോഴിക്കോട്: കോഴിക്കോട് നിന്നും രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി ഷംസുദ്ദന്‍, മൊറയൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് പിടിയിലായത്. പണം കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കാറിന്‍റെ രഹസ്യ അറയില്‍ നിന്നും പിടിയിലായവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം പിടികൂടിയത്. സഭാ സ്കൂള്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. പ്രതികളെത്തിയ കാറും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.