കണ്ണൂര്‍ മുഴക്കുന്നില്‍ 70 വയസുകാരി ബലാത്സംഗത്തിനിരയായ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ആറളം പന്നിമൂല സ്വദേശി രാജീവന്‍ ആണ് അറസ്റ്റിലായത്. കേസില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. പയഞ്ചേരിയിലുള്ള ഇയാളുടെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരിക്ക് ഇതില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം 30നാണ് എഴുപതുകാരി സരോജിനി തറവാട്ടുവീട്ടില്‍ വെച്ച് തൂങ്ങി മരിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലാണ് സരോജിനി പീഡനത്തിനിരയായ കാര്യം സ്ഥിരീകരിച്ചത്.