തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടി അമലാ പോളിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ അമല പോള്‍ കുറ്റം നിഷേധിച്ചു. താന്‍ വ്യാജരേഖ ഉണ്ടാക്കാന്‍ കൂട്ടിനിന്നില്ലെന്ന് അവകാശപ്പെട്ട നടി, പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല. സമാനമായ കേസില്‍ ഇന്ന് സുരേഷ് ഗോപി എം.പിയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു
രാവിലെ 11:15 ഓടെ ആണ് അമല പോള്‍ പോലീസ് ആസ്ഥാനത്ത് എത്തിയത്.
ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പോയത്. മൂന്നു മണിക്കൂറോളം അമല പോളിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
