പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് ഇന്ന് പിടിയിലായത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് ഇന്ന് പിടിയിലായത്.

കേസിലെ ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയ്‌ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചത് രജത് ആണെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനിയും പിടികിട്ടാനുണ്ട്.