പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ സിപിഎം സമ്മേളനങ്ങളുടെ രീതിയിലേക്ക് മാറുന്നുവെന്ന റിപ്പോര്‍ട്ട് സമ്മേളനം ഇന്ന് മുതല്‍
രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ പ്രതിഫലനമെന്നോണം പൊലീസ് അസോസിയേഷന് സംസ്ഥാനസമ്മേളന വേദിയിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറത്തില് മാറ്റം വരുത്തി. നേരത്തേ ചുവപ്പായിരുന്ന സ്തൂപം ഇപ്പോള് ചുവപ്പും നീലയും നിറങ്ങളിലാണ്. ഒപ്പം സ്തൂപത്തില് എഴുതിയിരിക്കുന്ന മുദ്രാവാക്യവും മാറ്റി. 'രക്തസാക്ഷികള് സിന്ദാബാദ്' എന്നത് 'പൊലീസ് അസോസിയേഷന് സിന്ദാബാദ്' എന്നാക്കി മാറ്റിയിട്ടുണ്ട്. സമ്മേളനത്തിന് ഇന്ന് രാവിലെ കൊടിയേറും.
പൊലീസ് അസോസിയേഷനില് രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്സ് റിപ്പോര്ട്ട് വിവാദമായിരുന്നു. പൊലീസ് അസോസിയേഷന് സമ്മേളനങ്ങള് സിപിഎം സമ്മേളനങ്ങളുടെ രീതിയിലേക്ക് മാറുന്നുവെന്നും മുന്മുഖ്യമന്ത്രിമാര് പോലും ഇത്തരം സമ്മേളനങ്ങളില് വിമര്ശിക്കപ്പെടുന്നുവെന്നുമായിരുന്നു ഇന്റലിജന്സ് റിപ്പോര്ട്ട്. ഇത് നിയന്ത്രിക്കപ്പെടണമെന്നും ആഭ്യന്തരവകുപ്പിന് മുന്നിലുള്ള റിപ്പോര്ട്ടില് പറയുന്നു. എന്നാല് ഇന്റലിജന്സ് റിപ്പോര്ട്ട് അസോസിയേഷന് നേതാക്കള് തള്ളിക്കളഞ്ഞിരുന്നു.
പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക നിറമാണ് നീല.
