തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള കൗമുദി ലേഖകന്‍ സജീവ് ഗോപാലനെ മര്‍ദ്ദിച്ച കേസില്‍ എസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി. എസ്‌ഐ കെ.ആര്‍ബിജു, പൊലീസുകാരായ ബിജോയ്, പ്രവീണ്‍ എന്നിവരെ അന്വേഷണം തീരും വരെ ചുമതലകളില്‍ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഐജി മനോജ് എബ്രഹാമാണ് നടപടി എടുത്തത്.

മൂന്ന് പോലീസുകാരോടും റൂറല്‍ എസ്പി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞദിവസം സജീവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. സജീവ് ഇപ്പോഴും ചികിത്സയിലാണ്.