വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി.തിരുവനന്തപുരം മേനംകുളത്തെ മരിയൻ കോളേജ് വിദ്യാർത്ഥിയായ റൊണാൾഡോയ്ക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൊണാൾഡോയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒപ്പമുണ്ടായ സുഹൃത്തുക്കളെയും ആശുപത്രിയിൽ വച്ച് പോലീസ് മർദ്ദിച്ചെന്നും പരാതിയുണ്ട്.