താന്‍ നിരപരാധിയാണെന്ന് തെളിവെടുപ്പിനിടെ ഉമേഷ് ഉറക്കെ വിളിച്ചുപറഞ്ഞു
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയായ ഉമേഷിനെയാണ് രാവിലെ അന്വേഷണ ഉദ്ദ്യോഗസ്ഥര് വാഴമുട്ടത്ത് എത്തിച്ചത്.
വാഴമുട്ടം സ്വദേശിയായ ഉമേഷിന്റെ വീട് കൊലപാതകം നടന്ന സ്ഥലത്തിന് അടുത്താണ്. ഇവിടെയും പ്രതിയെ കൊണ്ടുപോയി. സംഭവദിവസം ധരിച്ചിരുന്ന വസ്ത്രം പൊലീസ് ശേഖരിച്ചു. ഇവിടെ വെച്ച് പ്രതിയുടെ ബന്ധുക്കള് പ്രതിഷേധിക്കുകയും ചെയ്തു. താന് നിരപരാധിയാണെന്ന് ഉമേഷ് ഉറക്കെ വിളിച്ചുപറഞ്ഞു. തുടര്ന്ന് കൊലപാതകം നടന്ന പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയും പൊലീസ് വിവരങ്ങള് ശേഖരിച്ചു. കൊല്ലപ്പെട്ട വിദേശ വനിതയുടെ വസ്ത്രവും ചെരിപ്പും പ്രദേശത്ത് തന്നെ ഉപേക്ഷിച്ചുവെന്ന് പ്രതികള് പൊലീസിന് മൊഴി നല്കിയിരുന്നു. ഇത് കണ്ടെത്താന് മുങ്ങല് വിദഗ്ദരുടെ ഉള്പ്പെടെ സഹായത്തോടെ തെരച്ചില് നടത്തുകയാണ്.
