സെക്സ് റാക്കറ്റിന്‍റെ നടത്തിപ്പുകാരനായ ബിജെപി നേതാവ് പിടിയില്‍ കര്‍ണ്ണാടകയിലെ റെച്ചൂര്‍ ജില്ലയിലാണ് സംഭവം.

റെച്ചൂര്‍: സെക്സ് റാക്കറ്റിന്‍റെ നടത്തിപ്പുകാരനായ ബിജെപി നേതാവ് പിടിയില്‍. കര്‍ണ്ണാടകയിലെ റെച്ചൂര്‍ ജില്ലയിലാണ് സംഭവം. ഇവിടുത്തെ സിന്ദനൂര്‍ താലൂക്കിലെ ബിജെപി പട്ടിക ജാതി വിഭാഗം യൂണിറ്റ് പ്രസിഡണ്ട് ഹുസൈനപ്പ ശ്രീരമ്പ്രമാണ് പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായത് എന്നാണ് കന്നഡ ചാനലായ പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലീസ് റെയ്ഡിനെത്തുമ്പോള്‍ ഹുസൈനപ്പ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഈ സെക്സ് റാക്കറ്റില്‍ നിന്നും രണ്ട് യുവതികളെ ഇവരുടെ പിടിയില്‍ നിന്നും പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ഒരു ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോട് കൂടി ഇവരുടെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത

രാത്രികളില്‍ പലപ്പോഴും ഈ വീട്ടിലേക്ക് അജ്ഞാതരായ അളുകളുടെ സന്ദര്‍ശനം ശ്രദ്ധയില്‍പ്പെട്ട പ്രദേശ വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. സിന്ദനുര്‍ പ്രദേശം കേന്ദ്രീകരിച്ച് വലിയൊരു സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് പിന്നിലെ കൂടുതല്‍ പ്രതികളെ കണ്ടെത്തുവാനായി പൊലീസ് ഹുസൈനപ്പയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.