ദില്ലി: കൊലപാതകം മോഷണം അടക്കം 113 കേസുകളില്‍ പ്രതിയായ ആളിനെ പിടികൂടി. രാജു അലിയാസ് ഹക്കാല എന്നയാളാണ് അറസ്റ്റിലായത്. പല പൊലീസ് സ്റ്റേഷനുകളിലും കേസുകളുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ ഹക്കാല വരുന്ന സ്ഥലത്തേക്കുറിച്ച് പൊലീസീന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും എത്തിയിരുന്നു. തുടര്‍ന്ന്  
ഇയാളുടെ വാഹനത്തെ പൊലീസ് വളയുകയായിരുന്നു. എന്നാല്‍ കീഴടങ്ങുന്നതിന് മുന്‍പ് ഇയാള്‍ പൊലീസിന് നേരെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തിരിച്ച് പൊലീസും അന്തരീക്ഷത്തിലേക്ക് വെടിവെച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.