റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ വേദിയില്‍ നൃത്തം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് പണം എറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
നാഗപ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ വേദിയില്‍ നൃത്തം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് പണം എറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. നാഗ്പൂരിലെ കോണ്‍സ്റ്റബിള്‍ പ്രമോദ് വാല്‍ക്കേനേയാണ് സസ്പെന്‍റ് ചെയ്തത്. സ്കൂളിന് സമീപം ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ പരിപാടി കാണാനായെത്തിയതായിരുന്നു. തുടര്‍ന്ന് ഇയാള്‍ വേദിയിലേക്ക് കയറി നോട്ടുകള്‍ കുട്ടികളുടെ നേര്‍ക്ക് എറിഞ്ഞു.
സില പരിഷദ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് സ്റ്റേജിലുണ്ടായിരുന്നത്. പരിപാടി കാണാനെത്തിയവര്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഈ പ്രവൃത്തി വീഡിയോയില്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോയതായിരുന്നു അവിടെയെന്നും എന്നാല്‍ കുട്ടികളുടെ നൃത്തം ഇഷ്ടപ്പെട്ട ചിലര്‍ പണം പിരിച്ച് നല്‍കി തന്നോട് അവരുടെ പ്രതിനിധിയായി സ്റ്റേജില്‍ കയറി കുട്ടികള്‍ക്ക് പണം കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്റ്റേജില്‍ കയറിയതെന്നാണ് കോണ്‍സ്റ്റബിളിന്‍റെ വിശദീകരണം.
