നട്ടെല്ലിന് സാരമായ ക്ഷതമേറ്റു
കൊച്ചി: കൊച്ചി അരൂരില്‍ കസ്റ്റഡിമര്‍ദ്ദനമെന്ന് പരാതി. അരൂര്‍ ചക്യാമുറികടത്ത് സ്വദേശി സുധീഷിനാണ് അരൂര്‍ പൊലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ സുധീഷിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റു.
സംഭവത്തില്‍ എസ്‌പിക്കും, പട്ടികജാതി കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് സുധീഷിന്‍റെ കുടുംബം വ്യക്തമാക്കി. അയല്‍വാസിയുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സുധീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിച്ചത്.
