തിരുവനന്തപുരം: കൊച്ചുവേളി പൗണ്ട് കടവില്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് പൗണ്ട് കടവിൽ സൂക്ഷിച്ചിരുന്നത്. പൊലീസിന്‍റെ ഉപയോഗശ്യൂന്യമായ വാഹനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. 

വൈകിട്ടോടെ കുറ്റിക്കാടിന് തീപിടിച്ച ശേഷം വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ചാക്ക അടക്കമുള്ള സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂനിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി.