ഭോപ്പാല്‍: മധ്യപ്രദേശിലെ മാന്‍സോറില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് ന്യായ വില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ഉന്നയിച്ച് സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇന്‍ഡ‍ോര്‍, ദേവസ്, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചു. എന്നാല്‍ പൊലീസ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.