ആലപ്പുഴ: ട്രെയിനില്‍ കടത്തുകയായിരുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആലപ്പുഴയില്‍ വച്ചാണ് ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നു ലക്ഷം രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കൊച്ചുവേളി-ബംഗളൂരു എക്‌സ്പ്രസില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.