Asianet News MalayalamAsianet News Malayalam

ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് ഭക്ഷണവുമായി കൊച്ചി സിറ്റി പൊലീസ്

ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് പ്രഭാതഭക്ഷണവുമായി കൊച്ചി സിറ്റി പൊലീസ്.

police helps devotees oh harthal day
Author
Kochi, First Published Dec 14, 2018, 4:03 PM IST

കൊച്ചി: ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് പ്രഭാതഭക്ഷണവുമായി കൊച്ചി സിറ്റി പൊലീസ്. സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന ഭക്തർക്ക് ഉൾപ്പടെ പൊലീസ് സേവനം സഹായകമായി.

കൊച്ചി നഗരത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഒരുമിച്ചെത്തി. ഹർത്താൽ ദിനത്തിലെ സ്ഥിരം പൊലീസ് സന്നാഹമെന്ന് കരുതിയെങ്കിൽ തെറ്റി. തമിഴ്നാട്, ആന്ധപ്രദേശ് എന്നിവടങ്ങളിൽ നിന്ന് ദീർഘദൂര ട്രെയിനികളിലെത്തിയ അയ്യപ്പഭക്തരെ സ്വാഗതം ചെയ്യാനായിരുന്നു പൊലീസ് സന്നാഹം. പിന്നാലെ വണ്ടി തുറന്ന് ഭക്ഷണപൊതികളെടുത്ത് ഓരോരുത്തർക്കായി നൽകി. പൊലീസിന്‍റെ സേവനത്തിൽ അയ്യപ്പഭക്തർക്കും സന്തോഷം.

കൊച്ചിയിലെ പോലീസുകാർക്കിടയിൽ നിന്ന് ശേഖരിച്ച പണമുപയോഗിച്ചാണ് പൊലീസ് കാന്‍റീനിൽ തയ്യാറാക്കി ഭക്ഷണം വിതരണം ചെയ്തത്.

Follow Us:
Download App:
  • android
  • ios