തീരത്ത് അടിഞ്ഞ ഡോള്‍ഫിനെ ഇയാള്‍ ചുമലില്‍ എടുത്ത് നീങ്ങുന്ന ദൃശ്യങ്ങള്‍ ബീച്ചിലുണ്ടായിരുന്നവര്‍ ചിത്രീകരിക്കുകയായിരുന്നു

സംരക്ഷിത ജീവിയായ ഡോള്‍ഫിനെ തോളില്‍ വച്ച് ബീച്ചിലൂടെ നടന്ന യുവാവിന് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് പൊലീസ്. ചൈനയിലെ ഗുവാങ്ടോങിലെ ഹെയിലിങ് ബീച്ചിലാണ് വിചിത്ര സംഭവം നടന്നത്. തീരത്ത് അടിഞ്ഞ ഡോള്‍ഫിനെ ഇയാള്‍ ചുമലില്‍ എടുത്ത് നീങ്ങുന്ന ദൃശ്യങ്ങള്‍ ബീച്ചിലുണ്ടായിരുന്നവര്‍ ചിത്രീകരിക്കുകയായിരുന്നു. 

മരണത്തോട് മല്ലടിച്ച് ഡോള്‍ഫിന്‍ യുവാവിന്റെ ചുമലില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡോഴ്‍ഫിനുകള്‍ ചൈനയില്‍ സംരക്ഷിക്കപ്പെടുന്ന ജീവികള്‍ ആണ്. അതിനാല്‍ തന്നെ ഗുരുതരമായ നടപടികളാണ് യുവാവിന് പിടിയിലായാല്‍ നേരിടേണ്ടി വരിക. 

മേയ് ഒന്നിന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്. തോളിലെടുത്ത് കൊണ്ട് പോയ ഡോള്‍ഫിനെ ഇയാള്‍ തന്റെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്.