Asianet News MalayalamAsianet News Malayalam

തിരുവല്ലയിലെ കര്‍ഷകന്‍റെ മരണം; പൊലീസ് അന്വേഷണം തുടങ്ങി

വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. 

police inquire on thiruvalla farmer death
Author
Thiruvalla, First Published Jan 22, 2019, 6:06 AM IST

 തിരുവല്ല: തിരുവല്ലയിൽ ദുരൂഹ സാഹചര്യത്തിൽ കർഷകൻ മരിച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ പോസ്റ്റ്മോർട്ടത്തിൽ ആമാശയത്തിനുള്ളിൽ വിഷാംശം കണ്ടെത്തിയതിനെക്കുറിച്ചാണ് പൊലീസ് അന്വേഷണം. വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. 

കീടനാശിനി ശ്വസിച്ചല്ല മത്തായി മരിച്ചതെന്ന് പൊലീസ് സർജൻ മൊഴി നൽകിയിരുന്നു. അതേ സമയം പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ നെൽ ക്കർഷകർക്കും നാളെയും മറ്റന്നാളുമായി കൃഷിവകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തും. ശാസ്ത്രീയവും സുരക്ഷിതവുമായ കീടനാശിനി പ്രയോഗത്തെക്കുറിച്ചാണ് മാർഗ നിർദ്ദേശം നൽകുന്നത്.

Follow Us:
Download App:
  • android
  • ios