തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ തുടരന്വേഷണത്തില്‍ പൊലീസില്‍ ആശയക്കുഴപ്പം. നിലവില്‍ അന്വേഷണം തുടരുന്ന പല കേസുകളിലുമാണ് പുതിയ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാച്ചിരിക്കുന്നത്. അതിനാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ബലാല്‍സംഘം കേസുള്‍പ്പെടെ വിശദമായ നിയമപോദശത്തിന് ശേഷമാകും പുതിയ സംഘം നീക്കങ്ങള്‍ നടത്തുന്നത്. 

സരിത ജയിലില്‍ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സരതി മുഖ്യമന്ത്രിക്ക് നല്‍കിയ സമാനമായ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അബ്ദുള്ളകുട്ടിക്കെതിരായ ബലാംല്‍സംഗ കേസിനൊടപ്പമാണ് ഈ പരാതി അന്വേഷിക്കുന്നത്. 

ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കേസോടൊപ്പം ചേര്‍ത്ത് പരാതി അന്വേഷിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കൂടാതെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നും മറ്റ് സാമ്പത്തിക തട്ടിപ്പുമെല്ലാം ഈ പരാതിയിലുണ്ട്. ജയിലില്‍ നിന്നെഴുതിയ കത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ പേരുകള്‍ ഈ പരാതിയിലുണ്ട്. 

ഈ പരാതിയില്‍ സരിത ഇതുവരെ വിശദമായ മൊഴിയോ തെളിവോ പുറത്തുവിട്ടില്ല. ഇനി സരിതയുടെ മൊഴി എടുത്തശേഷമായിരിക്കും അന്വേഷണ സംഘം ജാമ്യമില്ലാവകുപ്പ് പ്രകാരം പുതിയ എഫ്‌ഐആ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. സോളാര്‍ തട്ടിപ്പില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ച പെരുമ്പാവൂര്‍ കേസില്‍ വിധി വന്നതാണ്. 

മറ്റു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തുടരന്വേഷണത്തിനായി പുതുതായി ലഭിച്ച വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കേണ്ടിവരും. മുന്‍ സംഘത്തിന്റെ വീഴ്ച ഉള്‍പ്പെടെ ഇഴകീറി പരിശോധിച്ച ശേഷം മാത്രമേ ഒരോ തീരുമാനിത്തിലേക്കും പുതിയ സംഘത്തിന് എത്താന്‍ സാധിക്കൂ.