കാസര്‍കോട് കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്‍റെ ആദ്യയോഗം നടന്നു. രാഷ്ട്രീയ ഗൂഢാലോചനയും മുൻ വൈരാഗ്യവും അടക്കം അന്വേഷണ പരിധിയിലുണ്ടെന്ന് എസ്പി എ ശ്രീനിവാസ് 

കാസര്‍കോട്: കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുണ്ടായ ഇരട്ടകൊലപാതകത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് എസ്പി എ ശ്രീനിവാസ്പറഞ്ഞു. കേസന്വേഷണത്തിന്‍റെ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം നടന്നു. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ് പി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് മാത്രമെ പറയാൻ കഴിയു എന്നും എസ് പി വ്യക്തമാക്കി. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും എസ്പി എ ശ്രീനിവാസ് പറഞ്ഞു