രവിശങ്കറും സുകുമാരനും മുരുകനും സുഹൃത്തുക്കളാണ്. തൃക്കുന്നപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമായിരുന്നു കൂലിപ്പണിക്കാരായ മൂവരുടെയും താവളം. മിക്കദിവസങ്ങളിലും രാത്രിയില്‍ ഇവര്‍ മദ്യപിക്കും. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം മൂവരും മീന്‍ പിടിക്കാന്‍ പോയി. രാത്രിയില്‍ കൂലി വീതം വച്ചപ്പോള്‍ തര്‍ക്കമായി. സുകുമാരന്‍ രവിശങ്കറെ മര്‍ദിച്ചു. നെഞ്ചില്‍ ഇടിയേറ്റ രവിശങ്കര്‍ കുഴഞ്ഞുവീണു. ഭയന്നോടിയ മുരുകന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ കെട്ടിടം പണിക്കായെത്തിച്ചിരുന്ന മണല്‍ക്കൂനയില്‍നിന്ന് രവിശങ്കറിന്റെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. സുകുമാരന്‍ ഒളിവിലാണ്.

കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന രവിശങ്കര്‍ മദ്യപിച്ചശേഷം ബസുമായി വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതാണ്. കുടുംബവുമായും നല്ല അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ ഒളിവിലുള്ള സുകുമാരനെപ്പറ്റി പൊലീസിന് കൂടുതലായി ഒന്നുമറിയില്ല. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.