കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തുടക്കത്തില്‍ പൊലീസ് അലംഭാവം കാണിച്ചു
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില് തുടക്കത്തില് പൊലീസ് അലംഭാവം കാണിച്ചു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടിരുന്നെങ്കില് മകനെ നഷ്ടമാകില്ലായിരുന്നുവെന്ന് കെവിന്റെ പിതാവ് രാജന്. കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഇടപെടുന്നത് വരെ പൊലീസ് നിസംഗത തുടര്ന്നുവെന്നും കെവിന്റെ പിതാവ് ആരോപിക്കുന്നു.
നിനുവിന്റെ സഹോദരന് കോട്ടയത്ത് എത്തി നിനുവിന്റെ നിനുവിന്റെ മാതാവിന് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഭീഷണിയൊന്നു അന്ന് ഉണ്ടായില്ലെന്ന് രാജന് പറഞ്ഞു. അതേസമയം പെണ്കുട്ടിയുടെ മറ്റൊരു സുഹൃത്തിനെ കൊല്ലാനും കുടുംബം ക്വട്ടേഷൻ നല്കിയെന്ന് വെളിപ്പെടുത്തല്.
തെൻമല സ്വദേശിയായ നീനുവിന്റെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്പ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. പെണ്കുട്ടിയുമായി അടുപ്പം കാണിച്ചതിനാണ് ക്വട്ടേഷൻ നല്കിയത്. രണ്ട് വര്ഷം മുൻപാണ് സംഭവം നടന്നത്.
എന്നാല് തന്റെ മകനെ കേസില് കുടുക്കിയതാണെന്ന് അറസ്റ്റിലായ നിയാസിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീനുവിന്റെ അമ്മയും അച്ഛനും സഹോരൻ ഷാനുവും ചേര്ന്ന് നിയാസിനെ നിര്ബന്ധിച്ച് കൊണ്ടുപോകുകയാരുന്നു. നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാൻ വാഹനം വേണമെന്നായിരുന്നു ആവശ്യമെന്നും നിയാസിന്റെ അമ്മ പറഞ്ഞു. നീനുവിന്റെ വീട്ടുകാര് നിയാസിനെ വിളിക്കാനെത്തിയ ബൈക്ക് ഉപേക്ഷിച്ച നിലയില് കണ്ടെത്തി.
